സര്‍ക്കാര്‍ കാര്യം 'മുറപോലെ'
കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് ആറ് വര്‍ഷം പൂര്‍ത്തിയായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ മലിനജലം ശുദ്ധീകരിച്ച് കടലിലേക്കൊഴുക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ പ്രവര്‍ത്തന സജ്ജമായില്ല. ചതുരാകൃതിയിലുള്ള നാല് വലിയ ടാങ്കുകളും വൃത്താകൃതിയിലുള്ള മൂന്ന് ടാങ്കുകളും ഉള്‍പ്പെടെ ഏഴ് ടാങ്കുകളും ലോണ്‍ട്രി വാട്ടര്‍ സ്റ്റഡ്കളും രണ്ട് വലിയ ശുദ്ധീകരണ ബോയിലറുകളും അടങ്ങുന്നതാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്.
മായനാട് പ്രദേശത്തേക്ക് വ്യാപകമായ തോതില്‍ മലിനജലം ഊര്‍ന്നിറങ്ങി പ്രദേശവാസികളുടെ കിണറുകള്‍ പൂര്‍ണമായും മലിനീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും കോടതി ഇടപെടലുകളും വാര്‍ത്താമാധ്യമങ്ങളില്‍ നിരവധി തവണ റിപ്പോര്‍ട്ടുകളും വന്നതിന്റെ അടിസ്ഥാനത്തിലാണ് 2008 ല്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചത്. അതുപ്രകാരമാണ് സര്‍ക്കാര്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് ഭരണാനുമതി നല്‍കിയത്. നേരത്തെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടതായിരുന്നു മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും. അന്നത്തെ എം.എല്‍.എ അഡ്വ പി.എം.എ സലാമിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോര്‍പറേഷന്റെയും ശക്തമായ ഇടപെടലും ഉണ്ടായതിനെ തുടര്‍ന്ന് ടാങ്കുകളും ബോയിലറുകളും നിര്‍മിക്കുകയും പ്ലാന്റിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും ചെയ്തതോടെ 2010 ഓഗസ്റ്റ് 16 ന് അന്നത്തെ ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടു വര്‍ഷത്തോളം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനോ ശുദ്ധീകരിച്ച വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നതിനാവശ്യമായ പൈപ്പുകള്‍ സ്ഥാപിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് മായനാട് പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും 2014 ഏപ്രില്‍ 23 നകം മെഡിക്കല്‍ കോളജ് മെയിന്‍ റോഡരികിലൂടെ ആവശ്യമായ ക്വാളിറ്റിയുള്ള കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജല അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് അനാഥമായി കിടന്ന പ്ലാന്റില്‍നിന്നും പ്ലാന്റിലെ മോട്ടോറുകള്‍ മോഷണം പോവുകയും ചെയ്തു. വൈദ്യുതി ആവശ്യാര്‍ഥം സ്ഥാപിച്ച കൂറ്റണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ വൈദ്യുതി വകുപ്പ് അഴിച്ചുമാറ്റുകയും ചെയ്തു. ഇതു സംബന്ധിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 2015 ആദ്യമാസങ്ങളില്‍ പ്രവൃത്തി വീണ്ടും ആരംഭിച്ചു. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിനാണ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത്. ചെന്നൈ അണ്ണാനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ഡബ്ല്യു.ഐ പ്രൊജക്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ ചുമതല .
ഏഴ് കോടിയിലധികം രൂപ 2010 ല്‍ ചെലവ് വന്നു. പിന്നീട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം 65 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.ഡബ്ല്യു.യു.ആര്‍.ഡി.എമ്മിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയംും പരിശോധനകളും ട്രയല്‍ റണ്ണിങും കഴിഞ്ഞെന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്ലാന്റിലെ പൈപ്പില്‍ ചെറിയ ബ്ലോക്ക് ശരിയാകുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ബി.ഡബ്ല്യു.ഐ പ്രോജക്ട് ഇന്‍ചാര്‍ജിന്റെ അറുപതാം വാര്‍ഷികമായ ഈ വര്‍ഷം തന്നെയെങ്കിലും പ്ലാന്റ് പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ ദുരിതത്തിന് അറുതി വരുമെന്നുള്ള പ്രതീക്ഷയില്‍ മായനാട്ടെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."