നഴ്‌സിങ് കോളജ് കെട്ടിട നിര്‍മാണ തര്‍ക്കം; യോഗം 20ന്
മാനന്തവാടി: നിര്‍ദിഷ്ട വയനാട് നഴ്‌സിങ് കോളജിന്റെ കെട്ടിട നിര്‍മാണം സംബന്ധിച്ചുള്ള ആരോഗ്യ, പുരാവസ്തു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള ഉന്നതതല യോഗം ഈമാസം 20 ന് നടക്കും. ആരോഗ്യ വകുപ്പ് സെക്രട്ടറിയും പുരാവസ്തു വകുപ്പ് ഡയരക്ടറും തമ്മില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. പൊതുമരാമത്ത് വകുപ്പിന്റെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പഴശ്ശികുടീരവും ജില്ലാ മെഡിക്കല്‍ ഓഫിസും സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്താണ് നഴ്‌സിങ് കോളജ് നിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ ആരംഭിച്ചപ്പോള്‍ പുരാവസ്തു വകുപ്പ് തടയുകയായിരുന്നു. പുരാവസ്തു വകുപ്പിന്റെ മ്യൂസിയം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്തിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."