ഇരിട്ടി താലൂക്കിലെ ആര്യങ്കോട്, അമ്പലക്കണ്ടണ്ടി മിച്ചഭൂമി പ്രശ്‌നം പരിഹാരമാകുന്നു: റവന്യൂ മന്ത്രിയുമായി 14ന് ചര്‍ച്ച
ഇരിട്ടി: വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടന്ന ഇരിട്ടി താലൂക്കിലെ ആര്യങ്കോട്, അമ്പലക്കണ്ടി മിച്ചഭൂമി പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് വീണ്ടും പ്രതീക്ഷ. 14ന് കണ്ണൂര്‍ കലക്‌ട്രേറ്റില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും. പല സര്‍ക്കാരുകളും മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാതെ കിടക്കുന്ന പ്രശ്‌നത്തില്‍ റവന്യൂ മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ചര്‍ച്ച നടത്തുന്നത്. ഇതിനു മുന്നോടിയായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഇരിട്ടി താലൂക്കോഫിസില്‍ നിന്നു ഡപ്യൂട്ടി തഹസില്‍ദാര്‍ ലക്ഷ്മണന്റെ നേതൃത്വത്തില്‍ ഇരു സ്ഥലങ്ങളിലെയും കൈവശക്കാരുടെ വിവര ശേഖരണം നടത്തി. 1976നു ശേഷം പടിയൂര്‍ പഞ്ചായത്തിലെ ആര്യങ്കോട് എന്ന സ്ഥലത്ത് കുടിയേറി കൃഷിചെയ്തു താമസിക്കുന്ന 175 ഓളം കുടുംബങ്ങളാണുള്ളത്. ഇവര്‍ക്ക് ഭൂനികുതി അടച്ച രേഖയോ പട്ടയമോ ഇല്ല. രാമപ്പുരം സ്വദേശി ഇമ്മാനുവല്‍ എന്നയാളില്‍ നിന്നു മിച്ചഭൂമി ആയി ഏറ്റെടുത്തിട്ടുള്ള 52.64.5ഏക്കര്‍ സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ 75 ഓളം കുടുംബങ്ങള്‍ വീടുവച്ചും 100ഓളം കുടുംബങ്ങള്‍ ഭൂമി പ്ലോട്ടായി തിരിച്ചും കൈവശപ്പെടുത്തിയിട്ടുണ്ട്. ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ 238 സര്‍വേ നമ്പറില്‍പെട്ട 134.03 ഏക്കര്‍ സ്ഥലമാണുള്ളത്. എ.കെ കുഞ്ഞന്‍മായന്‍ ഹാജിയില്‍ നിന്നു 2002ല്‍ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡ് ഉത്തരവിറക്കിയ സ്ഥലമാണിത്. 200ഓളം കൈവശക്കാര്‍ ഇവിടെയുണ്ട്. 14ന് കണ്ണൂരില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. മിച്ച ഭൂമിയാണെന്നറിയാതെ വിലകൊടുത്തു വാങ്ങി വര്‍ഷങ്ങളായി ഭൂമി കൈവശംവച്ച് കൃഷി ചെയ്തു വരുന്ന കര്‍ഷകര്‍ക്ക് നാലേക്കര്‍ വരെ ഭൂമിക്ക് പട്ടയം കൊടുക്കാമെന്ന ഭൂപരിഷ്‌ക്കരണ നിയമത്തിലെ 7ഇ ഭേദഗതി പ്രകാരം പ്രശ്‌നം
പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു യാഥാഥ്യമാകുന്നതോടെ മലയോര മേഖലയിലെ കര്‍ഷകരുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."