ജില്ലയില്‍ 2000ത്തിന്റെ കള്ളനോട്ടുകള്‍: പൊലിസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: മൊത്തവ്യാപാരിക്ക് 2000 രൂപയുടെ രണ്ടു കള്ളനോട്ടുകള്‍ ലഭിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പൊലിസും കുമ്പള പൊലിസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. പുതിയ നോട്ടിന്റെ അതേ നിറത്തിലും വലിപ്പത്തിലുമുള്ള കളര്‍ ഫോട്ടോ കോപ്പിയാണ് ലെയ്‌സ് മൊത്തവിതരണം നടത്തുന്ന വ്യാപാരിക്കു കഴിഞ്ഞ ദിവസം ലഭിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലെയ്‌സടക്കമുള്ള സ്‌നാക്‌സ് മൊത്തവിതരണം ചെയ്യുന്ന വ്യാപാരി കഴിഞ്ഞ ദിവസം കുമ്പള, മായിപ്പാടി ഭാഗങ്ങളിലെ കടകളില്‍ നിന്നു കലക്ഷന്‍ തുക ശേഖരിച്ചശേഷം വൈകുന്നേരം പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണു രണ്ടെണ്ണം കള്ളനോട്ടാണെന്നു വ്യക്തമായത്. കുമ്പള, മായിപ്പാടി എന്നിവിടങ്ങളില്‍ നിന്നും വാങ്ങിയ പണത്തിലാണ് കള്ളനോട്ട് കണ്ടെത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മായിപ്പാടിയിലെ കടയുടമയെ പൊലിസ് ചോദ്യംചെയ്തു. നിരപരാധിത്വം ബോധ്യമായതിനാല്‍ ഇയാളെ വിട്ടയച്ചു. ഇന്നലെ രാവിലെ കുമ്പളയിലെ കടയിലെത്തി പൊലിസ് അന്വേഷിച്ചപ്പോള്‍ ഈ കടയില്‍ ജോലിചെയ്തിരുന്ന ജീവനക്കാരനാണ് കള്ളനോട്ട് നല്‍കിയതെന്നും ഇയാള്‍ ജോലിക്കുവന്നിട്ടില്ലെന്നും ബോധ്യമായി. ജീവനക്കാരനെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനു പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നോണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."