പദ്ധതി നിര്‍വഹണ പരാജയം അന്വേഷിക്കണം: മുസ്‌ലിം ലീഗ്
എടപ്പാള്‍: സാമ്പത്തിക വര്‍ഷംഅവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ തവനൂര്‍ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണം പാതി പോലുമാകാതെ പരാജയപെട്ടത് അന്വേഷിക്കണമെന്ന് മുസ്‌ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോടാവശ്യപെട്ടു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിര്‍വഹണത്തില്‍ ഏറെ മുന്നേറിയിരുന്നെങ്കിലും ഇത്തവണ ഏറെ പിറകിലാണ്. വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടും തവനൂരില്‍ പിറകില്‍പോയത് അന്യേഷണത്തിന് വിധേയമാക്കണം. എന്‍.എ.ബാവാഹാജി അധ്യക്ഷനായി.സി.പി.ബാവാഹാജി ഉദ്ഘാടനം ചെയ്തു.എം.അബ്ദുള്ളകുട്ടി.ഇബ്രാഹിം മൂതൂര്‍,പി.കുഞ്ഞിപ്പ ഹാജി,കെ.പി.മുഹമ്മദാലി ഹാജി,ലത്തീഫ് അയങ്കലം,സി.എം.റസാഖ് ഹാജി,എ.പി.അബൂബക്കര്‍ കുട്ടി,വി.കെ.എം.ഷാഫി,പി.സാദിഖ്,ഐ.പി.ജലീല്‍,സി.എം.അക്ബര്‍,സി.പി.കുഞ്ഞുട്ടി,ഹംസ ചമ്രവട്ടം,കെ.വി.നാസര്‍ ഹാജി,പി.ഉണ്ണീന്‍കുട്ടി,നൗഫല്‍.സി.തണ്ടണ്ടിലം,റഫീഖ് പിലാക്കല്‍,ടി.പി.ഹൈദറലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."