എന്‍. ചന്ദ്രശേഖരന് ടാറ്റാ സണ്‍സ് ചെയര്മാന്
മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാനായി നടരാജന് ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസി(ടി.സി.എസ്)ന്റെ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്നു.
സൈറസ്മിസ്ട്രിയെ നീക്കിയതിന് പിന്നാലെ ടാറ്റാ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് 53കാരനായ നടരാജനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് സൈറസ് മിസ്ട്രിയെ ടാറ്റാസണ്‍സില്‍ നിന്ന് നീക്കിയത്.
1987ലാണ് ചന്ദ്രശേഖരന് ടാറ്റാ ഗ്രൂപ്പില്‍ ചേരുന്നത്. ആര്.ബി.ഐയുടെ ഡയറക്ടര്‍ ബോര്‍ഡിലും ഇദ്ദേഹം അംഗമാണ്. ഇന്നലെ ബോംബെ ഹൗസില്‍ ചേര്‍ന്ന ടാറ്റാസണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നടരാജന് ചന്ദ്രശേഖരനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.
തമിഴ്നാട്ടിലെ നാമക്കലില്‍ ജനിച്ച അദ്ദേഹം കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ട്രിച്ചി റീജിയണല്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. നൂറോളം സംരംഭങ്ങളും ആറുലക്ഷം ജീവനക്കാരും 7,00,000 കോടിയോളം ആസ്തിയുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റാ സണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."