യൂനിവേഴ്സിറ്റി വാര്‍ത്തകള്‍
കേരള യൂണിവേഴിസിറ്റി
മെഗാ പ്ലേസ്മെന്റ്
ഫെയര്‍ ശനിയാഴ്ചയില്ല
ജനുവരി 14-ന് ശനിയാഴ്ച മെഗാ പ്ലേസ്മെന്റ് ഫെയര്‍ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങള്‍ പിന്നീടറിയിക്കും.
എല്‍.എല്‍.ബി പരീക്ഷ
2017 ഫെബ്രുവരി 13 ന് നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), ഒമ്പതാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) 2011-12 ന് മുമ്പുളള അഡ്മിഷന് (കോമണ്‍ ഫോര്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 18 (50 രൂപ പിഴയോടെ ജനുവരി 20, 250 രൂപ പിഴയോടെ ജനുവരി 23) വരെ അപേക്ഷിക്കാം. മേഴ്സി ചാന്‍സ് വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനു പുറമെ മേഴ്സി ചാന്‍സ് ഫീസായി 2000- രൂപയും സി.വി ക്യാംപ് ഫീസായി 200 രൂപയും അടയ്ക്കണം.
ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ്
ടെക്നോളജി പരീക്ഷ
2017 ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം) അഞ്ചാം സെമസ്റ്റര്‍ റഗുലര്‍ 2014 അഡ്മിഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. 2014 അഡ്മിഷന് റഗുലര്‍, 2011, 2006 അഡ്മിഷന് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 18 (50 രൂപ പിഴയോടെ ജനുവരി 20, 250 രൂപ പിഴയോടെ ജനുവരി 21) വരെ അപേക്ഷിക്കാം.
ഗവേഷണ രീതി
ശാസ്ത്രത്തില്‍
ദേശീയ ശില്പശാല
വിദൂരവിദ്യാഭ്യാസ വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ഗവേഷണ രീതി ശാസ്ത്രത്തില്‍ (റിസര്‍ച്ച് മെതഡോളജി)ദേശീയ ശില്പശാല സംഘടിപ്പിക്കുന്നു.
ജനുവരി 17 മുതല്‍ 21 വരെ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ വച്ചാണ് ശില്പശാല നടക്കുന്നത്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
ബി.സി.എ പരീക്ഷ ഫലം
2016 ജൂണില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.സി.എ (332) (റെഗുലര്‍ 2014 അഡ്മിഷന്, ഇംപ്രൂവ്മെന്റ്,സപ്ലിമെന്റെറി 2013 അഡ്മിഷന്) ഡിഗ്രി പരീക്ഷയുടെയും 2016 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് ഡിഗ്രി പ്രോഗ്രാം ഇന്‍ ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) റെഗുലര്‍ 2015 അഡ്മിഷന്, ഇംപ്രൂവ്മെന്റ്,സപ്ലിമെന്റെറി 2014 അഡ്മിഷന്) പരീക്ഷകളുടെ ഫലം വെബ്സൈറ്റില്‍ ലഭിക്കും.
എം.ടെക്
(സി.എസ്.എസ്) ഫലം
2016 ഒക്ടോബറില്‍ നടത്തിയ എം.ടെക്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (ഒപ്റ്റോ ഇലക്ട്രോണിക്സ് ആന്റ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍) 2014-2016 ബാച്ച് (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു.
സീറ്റൊഴിവ്
ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജിയോ - സ്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പി.ജി ഡിപ്ലോമ ഇന്‍ ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സിന് എസ്.സി സീറ്റൊഴിവുകളുണ്ട്. യോഗ്യത ജിയോളജി, ജിയോഗ്രഫി, എന്‍വയോണ്‍മെന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്സ് ഇവയിലേതെങ്കിലും പി.ജി. താല്പര്യമുള്ളവര് അസല്‍ രേഖകള്‍ സഹിതം ജനുവരി 20-നകം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സെറ്റില്‍ ലഭിക്കും. ഫോണ്‍:0471-2308214.
എം.എസ്സി പരീക്ഷ
2017 ജനുവരി 25-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി,അനലറ്റിക്കല്‍ കെമിസ്ട്രി 2011 അഡ്മിഷന് (2009 സ്കീം), ബോട്ടണി (2006 സ്കീം) മേഴ്സി ചാന്‍സ് പരീക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു.
5200 രൂപ രജിസ്ട്രേഷന് ഫീസും അതത് വിഷയങ്ങള്‍ക്കുള്ള ഫീസും ചേര്‍ത്ത് ജനുവരി 17 വരെ പിഴ കൂടാതെ (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 20) ഓഫ്ലൈനായി അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
2017 ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി, അനലറ്റിക്കല്‍ കെമിസ്ട്രി, ബോട്ടണി (2011 അഡ്മിഷന്) മേഴ്സി ചാന്‍സ് പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി 17 (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ ജനുവരി 20) വരെ ഓഫ്ലൈനായി ഫീസടക്കാം.
പി.ജി. പരീക്ഷ : പുതുക്കിയ തീയതി
ജനുവരി 27-ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം,എം.എസ്.ഡബ്ല്യു. എം.പി.എ പരീക്ഷകള്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."