പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തടഞ്ഞു
പാലക്കാട്: വാളയാര്‍ ഡാമില്‍നിന്ന് അനധികൃതമായി ജലമൂറ്റുന്നത് പരിശോധിക്കാനെത്തിയ കേരള ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തടഞ്ഞു. ജലസേചന വകുപ്പ് അസി. എക്‌സി. എന്‍ജിനീയര്‍ അരുണ്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. വിവരമറിഞ്ഞ് വാളയാര്‍ പൊലിസും തമിഴ്‌നാട് ചാവടി പൊലിസും സ്ഥലത്തെത്തി രണ്ടു മോട്ടോറുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ വാളയാര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന മൗതംപതിയിലും പരിസരങ്ങളിലുമായി പത്തോളം കൂറ്റന്‍ മോട്ടോറുകള്‍ സ്ഥാപിച്ചാണ് തമിഴ്‌നാട് ജലമൂറ്റുന്നത്. കൃഷിക്കും വ്യവസായ ആവശ്യത്തിനുമാണ് വെള്ളം ഉപയോഗിക്കുന്നത്. ഇതിനുവേണ്ടി ഗുണ്ടകളെ കാവല്‍നിര്‍ത്തിയിരുന്നു.
മണ്ണുമാന്തികള്‍ ഉപയോഗിച്ച് പത്തോളം വലിയ കിണറുകള്‍ കുഴിച്ചിട്ടുമുണ്ട്. ഇതിന്റെ കരയില്‍ മോട്ടോര്‍ സ്ഥാപിച്ചാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തായതിനാല്‍ പെട്ടെന്ന് ആര്‍ക്കും ഇവിടെ എത്താന്‍ കഴിയാറില്ല. പൊലിസ് സഹായമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും ആവില്ല. ഡാമില്‍ ഇപ്പോള്‍ വെള്ളം വറ്റിയതിനാല്‍ പ്രത്യേക ചാലുകളിലൂടെയാണ് കിണറുകളിലേക്ക് വെള്ളം ഒഴുക്കുന്നത്. 66 അടി ജലസംഭരണശേഷിയുള്ള വാളയാര്‍ ഡാമിലെ വെള്ളം ഉപയോഗിച്ച് മേഖലയിലെ 8,010 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ജലസേചനം നടത്തുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."