പ്രകടനത്തിനിടെ അക്രമം: 14 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ബോവിക്കനം: പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം ബോവിക്കാനം ടൗണില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 14 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ ആദൂര്‍ പൊലിസ് കേസെടുത്തു. ഒരാള്‍ അറസ്റ്റില്‍. ബാവിക്കര സ്വദേശി മുത്തലിബാണ് അറസ്റ്റിലായത്. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വാമന ആചാരിയുടെ കാര്‍ തീവച്ചു നശിപ്പിക്കുകയും സ്വര്‍ണക്കട തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉദയന്‍, അജേഷ്, വിനീത്, ഹരി, ലത്തിഫ് തുടങ്ങി പത്തു പേര്‍ക്കെതിരേയാണു കേസ്.
ബി.ജെ.പി പ്രവര്ത്തകന് അമ്മംങ്കോട്ടെ ഭരതനെ അക്രമിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബാലാനടുക്കം സ്വദേശികളായ മൂന്നു പേര്‍ക്കും ഒരു ഇരിയണി സ്വദേശിക്കെതിരേയും കേസെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂനിറ്റ് ഇന്നലെ ബോവിക്കാനം ടൗണില്‍ ഹര്‍ത്താലാചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."