പിലിക്കോട്ടെ പെട്രോള്‍ പമ്പിലും കള്ളനോട്ട് ലഭിച്ചു
ചെറുവത്തൂര്‍: പുറത്തിറങ്ങി മൂന്നുമാസം പിന്നിടുമ്പോഴേക്കും 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് ആശങ്കയുയര്‍ത്തുന്നു. പിലിക്കോട് മട്ടലായിയിലെ പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകീട്ട് രïായിരം രൂപയുടെ കള്ളനോട്ട് ലഭിച്ചു. നോട്ടുനല്കിയ ലോറി ഡ്രൈവറെ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം ചന്തേര പൊലിസ് പിടികൂടി. കഴിഞ്ഞ ദിവസം കാസര്‍കോടെ മൊത്തവ്യാപാരിക്കും രïായിരത്തിന്റെ രïു കള്ളനോട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീïും കള്ളനോട്ടു ലഭിച്ചിരിക്കുന്നത്.
വൈകീട്ട് ആറരയോടെയാണു മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി പെട്രോള്‍ നിറയ്ക്കാന്‍ എത്തിയത്. 1400 രൂപയ്ക്കു പെട്രോള്‍ നിറച്ച ശേഷം ലോറി പയ്യന്നൂര്‍ ഭാഗത്തേക്കു പോവുകയും ചെയ്തു. എന്നാല്‍ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ നോട്ട് കള്ളനോട്ടാണെന്ന് വ്യക്തമായി. വാഹന നമ്പര്‍ ഉടന്‍ തന്നെ ചന്തേര പൊലിസിനെ അറിയിച്ചു.
കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഗതാഗത തടസം ഉïായതിനാല്‍ കരിവെള്ളൂരില്‍ വച്ചുതന്നെ വാഹനം പിടികൂടി. ഭോപ്പാല്‍ സ്വദേശിയാണു ലോറി ഡ്രൈവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."