HOME
DETAILS
MAL
ചെഗുവേര വിവാദം: പഴയങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം
backup
January 13 2017 | 01:01 AM
പഴയങ്ങാടി: ഉത്തരമേഖലാ ജാഥയ്ക്കു നേതൃത്വം നല്കുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ വ്യക്തിപരമായി ആക്ഷേപിച്ചു പഴയങ്ങാടിയില്‍ ഫ്ളക്സ് ബോര്‍ഡുയര്‍ന്നത് വിവാദമായി.
പ്രചാരണ ജാഥയ്ക്ക് പഴയങ്ങാടിയിലെ സ്വീകരണ കേന്ദ്രത്തിന്റെ സ്റ്റേജിന് സമീപത്തായാണ് ഇന്നലെ രാവിലെ 11ഓടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവിധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം നടന്നു.
പഴയങ്ങാടി എസ്.ഐ കെ. പി ഷൈനിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി കൂടുതല്‍ സംഘര്‍ഷമുïാകുന്നതിനു മുന്‍പെ ബോര്‍ഡുകള്‍ പൊലിസ് വാഹനമുപയോഗിച്ച് മറച്ചുപിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."