ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് പെന്‍ഷന്‍കാരുടെ മാര്‍ച്ച്
കണ്ണൂര്‍: നോട്ടു പ്രതിസന്ധിക്ക് പരിഹാരം കാണാത്ത നടപടിയില്‍ പ്രതിഷേധിച്ച് കോഓഡിനേഷന്‍ ഓഫ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നോട്ടു നിരോധനം നടത്തിയ നരേന്ദ്രമോദി ഇപ്പോള്‍ പ്രശ്നത്തിന് പരിഹാരം കാണാനാകാത്ത ദുരവസ്ഥയിലാണെന്നും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തില്‍ നിന്നു അടുത്ത കാലത്തൊന്നും ഇന്ത്യക്ക് കരകയറാന്‍ കഴിയില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ഓര്ഗൈനേസേഷന് ജില്ലാ പ്രസിഡന്റ് അഡ്വ.പി.എന്‍ നമ്പ്യാര്‍ അധ്യക്ഷനായി. പി.വി പത്മനാഭന്, കെ പവിത്രന്, എന്‍ ഹരിദാസന്, എന്‍.കെ രാമചന്ദ്രന്, പി.കെ അബൂബക്കര്‍, സി പ്രഭാകരന് സംസാരിച്ചു. സ്റ്റേഡിയം കോര്‍ണറില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ബി.എസ്.എന്‍.എല്‍ ഓഫിസ് മുറ്റത്ത് പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."