ചെഗുവേരയുടെ ചിത്രം വച്ചവരെ കൊïുതന്നെ എടുപ്പിക്കും: എ.എന്‍ രാധാകൃഷ്ണന്‍
തളിപ്പറമ്പ്: മദര്‍ തെരേസ, സ്വാമി വിവേകാനന്ദന്‍ എന്നിവരോടൊപ്പം വയ്ക്കാന്‍ ചെഗുവേരയുടെ ചിത്രത്തിന് യോഗ്യതയില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.
സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ നയത്തിനെതിരേയും കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നടപടികള്‍ക്കെതിരേയും ബി.ജെ.പി നടത്തുന്ന ഉത്തര മേഖല ജാഥക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് പറയുമ്പോള്‍ കോലാഹലമുïാക്കുന്നവരെക്കൊï് തന്നെ ആശയ പോരാട്ടത്തിലൂടെ അത് എടുത്തുമാറ്റിക്കുമെന്നും കള്ളപ്പണക്കാരെ സംരക്ഷിക്കുന്നവരാണ് നോട്ട് നിരോധനത്തെ തള്ളിപ്പറയുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.ടി സോമന്‍ അധ്യക്ഷനായി. വി.കെ സജീവന്‍, കെ രഞ്ജിത്ത്, പി സത്യപ്രകാശ്, എ. പി ഗംഗാധരന്‍, പി ബാലകൃഷ്ണന്‍, കെ.കെ വിനോദ് കുമാര്‍, വി.വി രാജന്‍, പി രഘുനാഥന്‍, കെ രവീന്ദ്രന്‍, മുïേരി ചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."