സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമോകെയര്‍ യൂണിറ്റ് സ്ഥാപിക്കും:മന്ത്രി ശൈലജ
തുറവൂര്‍: ദേശീയപാതയോരത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ട്രോമോകെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ഒഴിവുകളും നികത്തും. തുറവൂര്‍ താലൂക്കാശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എ.എം ആരീഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി , ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.റ്റി.വിനോദ്, ബ്ലോക്ക് മെമ്പര്‍മാരായ ഹേമ ദാമോദരന്‍, ജയ അശോകന്, മണി പ്രഭാകരന്, എന്‍.സജി .ജയ്സണ്‍ സെബാസ്റ്റ്യന്‍, റ്റി.എച്ച്.സലാം, തുറവുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിന് ഏണസ്റ്റ് , എന്‍.രൂപേഷ്, അനീഷ്, ആശുപത്രി വികസന സമിതിയംഗങ്ങളായ പി.കെ.ഹരിദാസ്, സി.പി.ബാബു, പി.ഡി.രമേശന്, സണ്ണി മണലേല്‍, എബ്രഹാം കുഞ്ഞാപ്പച്ചന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.റൂബി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."