ഐ.ആര്.എഫ് നിരോധനത്തിനെതിരേയുള്ള ഹരജി 17ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായിക്കിന്റെ സംഘടന ഐ.ആര്.എഫ് നിരോധനത്തിനെതിരേയുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി 17ന് പരിഗണിക്കും.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐ.ആര്.എഫ്) നിരോധിച്ചുകൊണ്ട് കഴിഞ്ഞ നവംബര്‍ 15നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ചു വര്‍ഷത്തേക്കായി നിരോധന ഉത്തരവിറക്കിയിരുന്നത്.
ഇതിനെതിരേ ഐ.ആര്.എഫ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐ.ആര്.എഫിന്റെ നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്ദേവ് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര പൊലിസ് നായികിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 19ന് സംഘടനയുടെ ഓഫിസുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിദേശത്തുള്ള നായികിനെതിരേ യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."