HOME
DETAILS
MAL
മരുമകളുടെ മര്‍ദനത്തില്‍ പരുക്കേറ്റ വൃദ്ധ അബോധാവസ്ഥയില്‍
backup
January 14 2017 | 01:01 AM
അമ്പലപ്പുഴ: മരുമകളുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വൃദ്ധയുടെ നില അതീവഗുരുതരം. മണ്ണാറശാല വിപിന്‍ ഭവനില്‍ ഗൗരിക്കുട്ടി (76)യെ കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് താലൂക്കാശുപത്രിയില്‍നിന്നു വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ഇടതുകണ്ണിന് മര്‍ദനത്തെ തുടര്‍ന്ന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടെന്നും സൂചനയുണ്ട്. വൃദ്ധയെ മര്‍ദിച്ച മരുമകള്‍ ബബിതക്കെതിരേ പൊലിസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് മരുമകള്‍ ഒളിവിലാണ്.
കൈ ഒടിഞ്ഞു തൂങ്ങിയ നിലയിലാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചിരുന്നത്. വൃത്തിഹീനമായ ഒരു ഷെഡിലാണ് മരുമകള്‍ വൃദ്ധയെ താമസിപ്പിച്ചിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്് നഗരസഭ അധികൃതരും പൊലിസും ചേര്‍ന്നാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."