
പൊതുമരാമത്ത് നിര്‍മാണങ്ങളില്‍ കൃത്യതയും വേഗതയും ഉറപ്പ് വരുത്തും: മന്ത്രി ജി. സുധാകരന്‍
കൊല്ലം: പൊതുമരാമത്ത് നിര്‍മാണങ്ങളില്‍ കൃത്യതയും വേഗതയും ഉറപ്പ് വരുത്തുമെന്ന് മന്ത്രി ജി. സുധാകരന്‍. പള്ളിമണ്‍ പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിര്‍മാണങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന സാമഗ്രികള്‍ കൃത്യമായി ഉപയോഗിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാകണം നിര്‍മാണം. കാലതാമസം സൃഷ്ടിച്ച് നിരക്ക് വ്യത്യാസവും എസ്റ്റിമേറ്റ് പുതുക്കലും വരുത്തി സര്‍ക്കാരിന് സാമ്പത്തിക നഷ്ടവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യം അനുവദിക്കില്ല. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അനാവശ്യ ഇടപെടലുകള്‍ക്കോ ബാഹ്യസമ്മര്‍ദങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ വഴിപ്പെടാന്‍ പാടില്ല. ശാസ്ത്രീയമായ നിര്‍മാണത്തിലൂടെ റോഡുകള്‍ ദീര്‍ഘകാലം ഉപയോഗയോഗ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ ഡിസൈനുകള്‍ ആവിഷ്‌കരിക്കാന്‍ എന്‍ജിനിയര്‍മാര്‍ക്ക് കഴിയണം.
ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തില്‍ നിര്‍മാണ സമയത്തെ അപാകമടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഐ.ഐ.ടിയില്‍ നിന്നുള്ള വിദഗ്ധന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്ക് ശേഷം ബലപ്പെടുത്തല്‍ സംബന്ധിച്ച തീരുമാനം ഉണ്ടാകും. പുതിയ പാലത്തിന്റെ സാധ്യതയും ആവശ്യമെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. നിര്‍ദിഷ്ട തീരദേശ, മലയോര പാതകള്‍, ദേശീയ പാത നാലുവരിയാക്കല്‍, സംസ്ഥാന പാത, മുഖ്യ ജില്ലാ റോഡുകള്‍, മറ്റു പൊതുമരാമത്ത് റോഡുകള്‍ തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണനല്ലൂര്‍ ജങ്ഷന്‍ വിപുലീകരണത്തിന് 11 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, മുന്‍ എം.എല്‍.എ മാരായ ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, ഡോ. എ. യൂനുസ്‌കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം സി.പി പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം പള്ളിമണ്‍ സന്തോഷ്, പഞ്ചായത്തംഗങ്ങളായ പ്രസന്ന രാമചന്ദ്രന്‍, എന്‍ ബാബു, ഷീബ, എം.എസ് ശ്യാംകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീന്‍ സ്വാഗതവും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി.വി ബിനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; സംസ്ഥാനത്ത് ആത്മഹത്യാ നിരക്കിൽ വൻ വർധന
Kerala
• 33 minutes ago
ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു
qatar
• 8 hours ago
ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും
Cricket
• 8 hours ago
ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
National
• 8 hours ago
മദ്യപാന ശീലം മറച്ചാൽ ഇൻഷുറൻസ് തുക ലഭിക്കില്ല: നിർണായക വിധിയുമായി സുപ്രീം കോടതി
National
• 9 hours ago
കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 9 hours ago
മൂന്ന് വിഭാഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ
uae
• 10 hours ago
വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 10 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ
uae
• 11 hours ago
വയനാട് ഉരുള്‍പൊട്ടല്‍; കേന്ദ്ര സഹായധനത്തില്‍ 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ
Kerala
• 12 hours ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് കേരളം; ബിൽ പാസാക്കി നിയമസഭ
Kerala
• 12 hours ago
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം നൽകി ഡോ. ഷംഷീർ വയലിൽ
uae
• 12 hours ago
വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
Kerala
• 13 hours ago
ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ
Football
• 13 hours ago
കടത്തില്‍ മുങ്ങി പൊതുമേഖല സ്ഥാപനങ്ങള്‍; 77 എണ്ണം നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; കെഎസ്ആര്‍ടിസിക്കെതിരെ ഗുരുതര കണ്ടെത്തല്‍
Kerala
• 16 hours ago
"എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തൂടെ?" ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയ്ക്ക് കാരണം നോബിയുടെ മാനസിക പീഡനമാണെന്ന് പൊലിസ്
Kerala
• 16 hours ago
വാളയാർ പെൺകുട്ടികളുടെ മരണം; മാതാപിതാക്കൾക്ക് സി.ബി.ഐ സമൻസ് അയച്ചു
Kerala
• 16 hours ago
പെരുന്നാള്‍ അവധിക്ക് നാടണയാന്‍ കാത്തിരിക്കുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍, മൂന്നിരട്ടിവരെ വില, കൂടുതല്‍ സര്‍വീസ് നടത്തി നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി എമിറേറ്റ്സ്
uae
• 17 hours ago
ഓട്ടോയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപരമായി പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മനോജ്
Kerala
• 14 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി
Kerala
• 15 hours ago
20 കോടി പോയിട്ടും കൊതുക് പോയില്ല, ഇനി 12 കോടിയുടെ പരീക്ഷണം!"
Kerala
• 15 hours ago