നെല്‍കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായ വിതരണം തുടങ്ങി
ആലപ്പുഴ: കീടരോഗബാധമൂലം നെല്‍കൃഷി നശിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്തു തുടങ്ങി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു വഴി 1.10 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
വകുപ്പിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ധനസഹായ വിതരണവും കാര്‍ഷിക സംഗമവും മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള ജില്ലാതല അവാര്‍ഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആര്‍. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രതീഷ്, പഞ്ചായത്തംഗം ആര്‍. ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം, കര്‍ഷക സംഘടന പ്രതിനിധികളായ പി. സുരേന്ദ്രന്‍, ഷിബു മാവുങ്കല്‍, എസ്. ഗോപകുമാര്‍, എന്‍.എ. ജബ്ബാര്‍, ജോയി കുര്യാക്കോസ്, എസ്. ശശിധരന്‍ നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ അലക്‌സ് സി. മാത്യു പദ്ധതി വിശദീകരിച്ചു.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായ ആര്‍. സുജാത (ചാരുമൂട്), ഇ.വി. ജയമണി (ചേര്‍ത്തല), എം.പി. മായാദേവികുഞ്ഞമ്മ (ഹരിപ്പാട്) എന്നിവര്‍ക്കും മികച്ച കൃഷി ഓഫീസര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ജി.വി. റെജി (കഞ്ഞിക്കുഴി), പി. രജിനി (ചുനക്കര), ഡി. ശിവദാസന്‍ (ചേനംപള്ളിപ്പുറം), സി. ശ്രീകുമാരപണിക്കര്‍( മുട്ടാര്‍) എന്നിവര്‍ക്കും മികച്ച കൃഷി അസിസ്റ്റന്റുമാരായി തിരഞ്ഞെടുത്ത റെനി തോമസ്(വെണ്‍മണി) ടി.എസ്. ഷിബു(നീലംപേരൂര്‍) വിദ്യാവിജയന്‍ (കഞ്ഞിക്കുഴി) എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."