HOME
DETAILS

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

  
backup
January 14 2017 | 02:01 AM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ വിദ്യാര്‍ഥി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍(റൂസ)നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ ഡോ. രാജന്‍ ഗുരുക്കള്‍ കമ്മിഷന്‍ സര്‍ക്കാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്.
കൗണ്‍സില്‍ ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനാണ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലാവധി ഏപ്രില്‍ 11ന് പൂര്‍ത്തിയായ സാഹചര്യത്തില്‍ അടിയന്തരമായി കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. 2007ല്‍ നിയമസഭ പാസാക്കിയ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടണ്ടതില്ലെങ്കിലും റൂസയുടെ നടത്തിപ്പിനായി വരുത്തേണ്ടണ്ട ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും വേണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.
പ്രാപ്യത, സാമൂഹികനീതി, ഗുണനിലവാരം എന്നിവയ്ക്കു പ്രാധാന്യം നല്‍കിയാണ് ഭേദഗതികള്‍ നിര്‍ദേശിച്ചതെന്ന് രാജന്‍ ഗുരുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൗണ്‍സിലിന്റെ ത്രിതല സംവിധാനം നിലനിര്‍ത്തണം. എന്നാല്‍ സമിതികളുടെ പേരുകള്‍ അഡൈ്വസറി ബോഡി, ഗവേണിങ് ബോഡി, എക്‌സിക്യൂട്ടീവ് ബോഡി എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണം. കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായി പോകുന്ന പതിവു നിര്‍ത്തലാക്കണം. പകരം അവരെ സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലിലേക്ക് പ്രതിനിധികളായി അയയ്ക്കണം.
റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടറെയും ഒരു അനധ്യാപക പ്രതിനിധിയെയും ഗവേണിങ് ബോഡിയില്‍ അംഗങ്ങളാക്കണം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന, സംസ്ഥാനത്തിനു പുറത്തുള്ള ഏതെങ്കിലും സര്‍വകലാശാലയിലെയും കേന്ദ്ര സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരെയും അംഗങ്ങളാക്കണം. അധ്യാപകേതര ജീവനക്കാരുടെ പ്രതിനിധി വേണമെന്നും നിര്‍ദേശമുണ്ട്.
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ക്കു പുറമെ പുനഃസംഘടിപ്പിക്കുന്ന അടുത്ത കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായും ഉന്നത വിദ്യാഭ്യാസ മേഖലയുമായും ബന്ധപ്പെട്ട് മുന്‍ഗണന നല്‍കേണ്ടണ്ട വിഷയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്ണ്ട്. കൗണ്‍സില്‍ നിശ്ചയിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകളിലെ പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള അവസരമൊരുക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കായി കര്‍മപദ്ധതി തയാറാക്കണം. അക്കാദമിക വിഷയങ്ങളില്‍ സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും സ്വമേധയാ ഉപദേശവും നിര്‍ദേശങ്ങളും നല്‍കാന്‍ സംവിധാനം വേണം. സര്‍വകലാശാലകള്‍ തമ്മില്‍ ഏകോപനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ഗണന നല്‍കണം. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൂടുതല്‍ വിപുലമാക്കുന്നതിനു ഫണ്ടണ്ട് സമാഹരിക്കണം. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും അംഗീകാരം നല്‍കുന്നതിനു സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടണ്ടാക്കുന്ന കാര്യം അടുത്ത കൗണ്‍സില്‍ ഗൗരവമായി പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago