HOME
DETAILS
MAL
മദ്റസ നവീകരണ ഫണ്ട് ലഭിക്കാന്‍ നടപടി സ്വീകരിക്കണം: എം.ഇ.എസ്
backup
January 14 2017 | 02:01 AM
ചേര്‍ത്തല: മദ്രസകള്‍ നവീകരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിതരണം നടക്കുന്നില്ലെന്ന് പരാതി. ഇതുമൂലം പല മദ്രസകളിലും ആരംഭിച്ചിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. തടസങ്ങള്‍ നീക്കി ഫണ്ടുകള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.ഇ.എസ് ചേര്‍ത്തല താലൂക്ക് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യോഗം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.എം അബ്ദുള്‍ സലാം അധ്യക്ഷതവഹിച്ചു. ഹമ്പിള്‍ നൈ, അഡ്വ. എ.ജലീല്‍ പാണാവള്ളി, ടി.എ ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."