HOME
DETAILS
MAL
പദ്ധതി നടത്തിപ്പിലെ വീഴ്ച
backup
January 14 2017 | 02:01 AM
ഭരണപരാജയത്തിന് തെളിവ്: ചെന്നിത്തലതിരുവനന്തപുരം: പദ്ധതി നടത്തിപ്പിലെ വീഴ്ച ഭരണപരാജയത്തിന് തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസംമാത്രം ശേഷിക്കേ പദ്ധതി തുകയുടെ 32.44 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഇടതു സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ സാക്ഷിപത്രമാണിത്. 24,000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ ചെലവാക്കിയത്7784.69 കോടി മാത്രമാണ്. റേഷന്‍ വിതരണം താറുമാറാവുകയും അരിവില കുതിച്ചുയരുകയും ചെയ്തിട്ടും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ഉറക്കത്തിലാണ്. കേവലം 6.83 ശതമാനം തുക മാത്രമാണ് അവര്‍ ചെലവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."