സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫ. എം.കെ സാനുവിന് ആദരം
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ആരംഭ ഘട്ടത്തില്‍ മലയാള വിഭാഗത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച പ്രൊഫ. എം.കെ സാനുവനോടുള്ള ആദരസൂചകമായി എം.കെ സാനു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയിലെ മലയാള വിഭാഗം 16നു ജീവചരിത്രം ആത്മകഥ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുമെന്നു മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. കെ.എസ് രവികുമാര്‍ അറിയിച്ചു.
കാലടി മുഖ്യകേന്ദ്രത്തിലുള്ള സെമിനാര്‍ ഹാളില്‍ രാവിലെ 10.30 നു നടക്കുന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.എസ് രവികുമാര്‍ അധ്യക്ഷനായിരിക്കും. പ്രൊഫ. എം തോമസ് മാത്യു മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. വത്സലന്‍ വാതുശ്ശേരി, ഡോ. എന്‍ അജയകുമാര്‍ എന്നിവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന സെമിനാറില്‍ ഡോ. ദിലീപ്കുമാര്‍ കെ. വി. അധ്യക്ഷനായിരിക്കും. ഡോ. പി. എസ്. രാധാകൃഷ്ണന്‍, ഡോ. ശാന്തിനായര്‍, ഡോ. ശ്രീകുമാര്‍ എ. ജി. എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."