സംസ്ഥാന പാതയില്‍ വളയംകുളത്ത് വാഹനാപകടം; മൂന്നു പേര്‍ക്ക് പരുക്ക്
ചങ്ങരംകുളം: ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറം കോലിക്കരക്കും ചങ്ങരംകുളത്തിനും ഇടയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരായ കണ്ടനകം ലാല്‍ഭവന്‍ വിലാസിനി , വേലായുധന്‍ എന്നിവര്‍ക്കും ബസ് യാത്രക്കാരനായ യുവാവിനുമാണ് പരുക്കു പറ്റിയത്.
പരിക്കേറ്റവരെ ചങ്ങരംകുളത്തേയും പെരുമ്പിലാവിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ് വളയംകുളം പി.ഡബ്ലി.യു.ഡി റസ്റ്റ്ഹൗസിനടുത്തുളള വളവ് തിരിയുന്ന നേരം എതിര്‍ ദിശയില്‍ വന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും ബസിന്റെ മുന്‍ വശത്തെ ഒരു ഭാഗവും തകര്‍ന്നു. മുന്‍ വശത്ത് ഇരുന്ന യാത്രക്കാരനാണ് പരിക്കു പറ്റിയത്. പാവിട്ടപ്പുറം മുതല്‍ കാളാച്ചാല്‍ വരെയുളള ഈ പ്രദേശമടക്കം സ്ഥിരം അപകട മേഖലയാണ്. അപകടങ്ങളെ തുടര്‍ന്ന് പൊലിസും ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍ യൂണിറ്റ് എം.ഡി.റ്റി.സിയും ചേര്‍ന്ന് താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ചെങ്കിലും അവയെല്ലാം തകര്‍ന്നിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരും പൊലിസും മലപ്പുറം ജില്ലാ ട്രോമൊ കെയര്‍ വളണ്ടിയേഴ്‌സും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."