അവസാന കുട്ടിയും പോയി; സ്‌കൂളില്‍ അധ്യാപകര്‍ തനിച്ചായി
നാദാപുരം: ഒന്നര മാസത്തോളമായി സ്‌കൂളില്‍ കുട്ടികളില്ലാതെ അധ്യാപകര്‍ മാത്രം 'പഠനം' നടത്തുന്നു. ആകെയുണ്ടണ്ടായിരുന്ന ഒരു കുട്ടി കൂടി സ്‌കൂള്‍ വിട്ടതോടെ അധ്യാപകര്‍ തനിച്ചാവുകയായിരുന്നു. നാദാപുരത്തെ വെള്ളൂര്‍ നോര്‍ത്ത് എല്‍.പി സ്‌കൂളിലാണ് വിദ്യാര്‍ഥികളില്ലാതെ അധ്യാപകര്‍ മാത്രമുള്ളത്.
അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു കുട്ടിയുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടയ്ക്കു വച്ച് ഈ കുട്ടിയും മറ്റൊരു സ്ഥാപനത്തിലേക്കു മാറിയതോടെയാണ് അധ്യാപകര്‍ക്ക് തങ്ങളുടെ നിത്യവൃത്തി മുടങ്ങിയത്.
ഒന്നു മുതല്‍ നാലുവരെ ക്ലാസുള്ള സ്‌കൂളില്‍ നാലു അധ്യാപകരും പാചകക്കാരിയുമാണ് ജോലി ചെയ്തിരുന്നത്.
ഇതില്‍ രണ്ടണ്ടു അധ്യാപികമാരെ കഴിഞ്ഞവര്‍ഷം സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി മറ്റു വിദ്യാലയത്തില്‍ പുനര്‍വിന്യാസം നടത്തുകയായിരുന്നു. അവശേഷിക്കുന്ന രണ്ടണ്ടു പേര്‍ ഇവിടെ തന്നെ ജോലി ചെയ്തുവരികയായിരുന്നു. ദിവസവും രാവിലെ ഇവിടെയെത്തി വൈകുന്നേരം തിരിച്ചു പോവുകയാണിവരിപ്പോള്‍. സമീപത്തുള്ളവരെല്ലാം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ തുടങ്ങിയതോടെയാണ് സ്‌കൂളിന്റെ ശോചനീയാവസ്ഥക്ക് തുടക്കം കുറിച്ചത്. പത്തില്‍ താഴെ മാത്രം വിദ്യാര്‍ഥികളുള്ള നിരവധി വിദ്യാലയങ്ങള്‍ നാദാപുരം ഉപജില്ലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടണ്ട്. വിദ്യാര്‍ഥികളുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ ഫോക്കസ് എന്ന പദ്ധതി വകുപ്പുതലത്തില്‍ കഴിഞ്ഞ വര്‍ഷംആരംഭിച്ചിരുന്നു.
പലയിടത്തും പദ്ധതി ലക്ഷ്യത്തിലെത്തിയിട്ടില്ല. അതിനിടെ, പൊതുവിദ്യാലയ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഈ മാസം 27ന് വിദ്യാലയ സംരക്ഷണപ്രവര്‍ത്തനം പ്രഖ്യാപിച്ചിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."