HOME
DETAILS
MAL
സംസ്ഥാന കൗണ്‍സില്‍ നാളെ മുതല്‍
backup
January 14 2017 | 23:01 PM
കോട്ടയം: ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗം നാളെ മുതല്‍ 18 വരെ കോട്ടയത്ത് നടക്കും. കുമ്മനം രാജശേഖരന് സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണിത്. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന് കമലിനുമെതിരേ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് നടത്തിയ പ്രസ്താവനകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രസ്താവനക്കെതിരേ കുമ്മനം രാജേശഖരനും സി.കെ പത്മനാഭനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
നാളെ വൈകുന്നേരം നാലിന് സംസ്ഥാന ഭാരവാഹിയോഗം നടക്കും സംസ്ഥാന കൗണ്‍സില്‍ യോഗം 18ന് രാവിലെ 10ന് മാമ്മന്‍ മാപ്പിള ഹാളില്‍ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അധ്യക്ഷതനായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."