ബസ് സമരം: വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം ഉടമകള്‍
തൃശൂര്‍: ഈ മാസം 19ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം ബസുടമകള്‍.
നിരക്ക് വര്‍ധന ഉള്‍പ്പെടെ സ്വകാര്യ ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സബന്ധിച്ച് 18ന് ഗതാഗത മന്ത്രി ചര്‍ച്ച നടത്താമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറിയത്.
കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴസ് കോര്‍ഡിനേഷന്‍, ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംഘടനകളാണ് സമരത്തില്‍നിന്ന് പിന്മാറിയത്. ഇരുസംഘടനകളുടെയും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ തൃശൂരില്‍ യോഗം ചേര്‍ന്ന ശേഷമാണ് വ്യാഴാഴ്ച പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറുന്ന കാര്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം അനുകൂലമായ തീരുമാനമുണ്ടെയില്ലെങ്കില് സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."