HOME
DETAILS
MAL
കമല്‍സിക്കെതിരേയുള്ള കേസ്: പ്രചാരണം വാസ്തവവിരുദ്ധമെന്ന് ഡി.ജി.പി
backup
January 14 2017 | 23:01 PM
തിരുവനന്തപുരം: കമല്‍ സി. ചവറക്കെതിരേയുള്ള കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം വാസ്തവവിരുദ്ധെമന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കമല്‍സിക്കെതിരേ കേസെടുത്ത ഘട്ടത്തില്‍ത്തന്നെ പരാതി ഉയര്‍ന്നതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
നിലവില്‍ അദ്ദേഹത്തിനെതിരേ യാതൊരു വിധത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും 124 എ പ്രകാരം എടുത്ത കേസും സംസ്ഥാനത്ത് യു.എ.പി.എ പ്രകാരമെടുത്ത കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പൊലിസ് ആസ്ഥാനത്തു പുനപരിശോധന നടത്തിവരികയാണെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."