അഭ്യാസ പ്രകടനത്തോടെ കളരി സായന്തനം
ചൊക്ലി: ഇന്ത്യന്‍ മാര്‍ഷ്യല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കളരി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ പ്രദര്‍ശന സദസ് 'കളരി സായന്തനം' അരങ്ങേറി.
അഭ്യാസ പ്രകടനത്തോടെ നടന്ന കളരി പ്രദര്‍ശനവും ചടങ്ങില്‍ അവതരിപ്പിച്ചു. ചൊക്ലിയില്‍ നടന്ന അരങ്ങേറ്റം സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ് അധ്യക്ഷനായി. ആദ്യകാല കളരി അഭ്യാസികളെ എ.എന്‍ ഷംസീര്‍ എം.എല്‍.എ ആദരിച്ചു.കളരി അഭ്യാസത്തില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മാഹി എം.എല്‍.എ ഡോക്ടര്‍ വി രാമചന്ദ്രന്‍ നല്‍കി. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ട്രഷറര്‍ കെ.പി അബ്ദുല്‍ ഖാദര്‍ ഗുരുക്കള്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല കളരിപ്പയറ്റ് അസോ. പ്രസിഡന്റ് ശശീന്ദ്രന്‍ പി ബക്കളം, പി ഹരീന്ദ്രന്‍ സംസാരിച്ചു. ജര്‍മന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളായ ഫിലിപ്പ്, ജെയ്‌സ്, കാര്‍ മന, നില്‍ഡ്, ബിക്ക, കൗഡിയ എന്നിവര്‍ പ്രദര്‍ശനം കാണാനെത്തി. കളരിയെ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്തംബറില്‍ പരിശീലനമാരംഭിച്ചത്. ചൊക്ലിയിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി കതിരൂര്‍ കെ.എസ് സദാശിവന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."