അബ്ദുല്‍ ഹയ്യ് ഹാജി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കമായി
ചങ്ങരംകുളം: കോക്കൂര്‍ മാനംകണ്ടത്ത് മുഹമ്മദ് അബ്ദുള്‍ ഹയ്യ് ഹാജിയുടെ ഓര്‍മയ്ക്കായി അബ്ദുല്‍ ഹയ്യ് ഹാജി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംരംഭം ആരംഭിച്ചു.
തുടക്കമെന്നോണം 100 നിര്‍ധനരായ രോഗികള്‍ക്ക് തുടര്‍ ചികിത്സക്കുളള ധനസഹായമാണ് ട്രസ്റ്റ് നല്‍കിയത്. ട്രസ്റ്റിന്റെ ഉദ്ഘാടനം ചങ്ങരംകുളം രാജകീയ മംഗല്യഭവനില്‍ നടന്നു.അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ആനുകൂല്യ വിതരണം എം.കെ മുനീര്‍ എ.ല്‍.എ നിര്‍വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
ട്രസ്റ്റ് ജന.സെക്രട്ടറി കെ.കുഞ്ഞിമൊയ്തു സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷതയും വഹിച്ചു. ഡയറക്ടര്‍ പി.പി യൂസഫലി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് , ഷീബ അമീര്‍ , സി.ഹരിദാസ്,ജ്യോതി ബസു, അജിത് കൊളാടി എന്നിവര്‍ പങ്കെടുത്തു. നന്മയുളള കുടുബം നല്ല സമൂഹം എന്ന വിഷയത്തില്‍ സുലൈഖ അബ്ദുല്‍ അസീസ് സൈക്കോളജി ക്ലാസ് നടത്തി.
തുടര്‍ ചികിത്സ ആവശ്യമുളള രോഖികള്‍ക്ക് മരുന്ന് നല്‍കല്‍, നിര്‍ധന കുടുംബങ്ങളിലെ ആകസ്മിക മരണാനന്തര ചെലവ് വഹിക്കുക, വിദ്യാര്‍ഥികളെ ദത്തെടുക്കല്‍ എന്നിവയാണ് ട്രസ്റ്റിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."