മഞ്ചേരിയില്‍ തീപിടിച്ചാല്‍ എന്തുചെയ്യും..?
മഞ്ചേരി: വേനല്‍ തുടങ്ങിയതോടെ രൂക്ഷമായ ജലക്ഷാമം അഗ്നിശമനസേനയ്ക്കും ദുരിതമാകുന്നു. തീ പടര്‍ന്നാല്‍ അണയ്ക്കാന്‍ മഞ്ചേരി അഗ്നിശമനസേനയുടെ പക്കല്‍ വെള്ളമില്ല. മഞ്ചേരി കച്ചേരിപ്പടിയില്‍ സേനാ ഓഫിസിനടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറിലെ പരിമിതമായ വെള്ളമാണ് നിലവില്‍ സേനയ്ക്കുള്ള ഏക ആശ്രയം.
കാലപ്പഴക്കം ചെന്ന ഒരു വാഹനത്തില്‍ 4,500 ലിറ്റര്‍ വെള്ളം സംഭരിച്ചുവയ്ക്കണം. എന്നാല്‍, കച്ചേരിപ്പടിയിലെ ഈ കിണറില്‍നിന്നെടുക്കുന്ന വെള്ളം വാഹനത്തില്‍ നിറയ്ക്കാന്‍ തികയുന്നില്ല. വാട്ടര്‍ അതോറിറ്റിവഴിയാണ് ജില്ലയിലെ മറ്റു സേനാ യൂനിറ്റുകളിലേക്കു വെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍, മഞ്ചേരിയില്‍ വാട്ടര്‍ അതോറിറ്റിവഴി സേനയ്ക്കു വെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ ഹൈഡ്രെന്റ് സ്ഥാപിക്കുന്നതിനു പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നങ്കിലും ഫണ്ടില്ലാത്തതിനാല്‍ ഈ സാധ്യയും വിദൂരത്താണന്നു സേനാംഗങ്ങള്‍ പറയുന്നു.
വേനല്‍ കനത്തുതുടങ്ങിയതോടെ തീപിടിത്തവുമായി ബന്ധപ്പെട്ട നിരവധി ഫോണുകളാണ് മഞ്ചേരി അഗ്നിശമനസേനാ യൂനിറ്റിലെത്തുന്നത്. തീപിടിത്ത ദുരന്തങ്ങളെ നേരിടാന്‍ വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാത്തതു വരുംനാളുകളില്‍ കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഒരു യൂനിറ്റ് കേന്ദ്രത്തില്‍ 4,500 ലിറ്റര്‍ വെള്ളം വാഹനത്തിലും 20,000 ലിറ്റര്‍ സംഭരണിയിലും ശേഖരിച്ചുവയ്ക്കണമെന്നാണ് പറയുന്നതെങ്കിലും മഞ്ചേരിയില്‍ സേനാ വാഹനത്തില്‍ ശേഖരിച്ചുവയ്ക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയിലാണിപ്പോള്‍. ശേഖരിച്ച വെള്ളം ദുരന്തനിവാരണത്തിനായി ഉപയോഗിച്ചുകഴിഞ്ഞാല്‍ മറ്റെവിടെനിന്നെങ്കിലും വെള്ളം സംഘടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മഞ്ചേരി യൂനിറ്റിനു കീഴില്‍ മറ്റു സൗകര്യങ്ങളും കുറവാണ്. മൂന്നു വാഹനങ്ങള്‍ വേണ്ടിടത്താണ് കാലപ്പഴക്കംചെന്ന ഒരു വാഹനം മാത്രം ഉപയോഗിക്കേണ്ടിവരുന്നത്.
വാഹനാപകടങ്ങളുണ്ടാകുന്ന സമയത്ത് വാഹനങ്ങള്‍ക്കടിയില്‍ കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നതിനും മറ്റുമുള്ള ഹൈഡ്രോളിക് ഉപകരണങ്ങളും ഇവിടെയില്ല. സേനയുടെ അംഗബലവും പരിമിതമാണ്. 17 പേരാണ് നിലവില്‍ മഞ്ചേരി യൂനിറ്റിനു കീഴിലുള്ളത്. ഫയര്‍മാന്‍, മെക്കാനിക്ക്, ലീഡിങ് ഫയര്‍മാന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഇപ്പോഴും ഉദ്യോഗസ്ഥരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."