പൂനെ ഏകദിനം: ഇന്ത്യക്ക് ഉജ്വല വിജയം
പൂനെ: ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോഹ്‌ലിയുടെ ടീം ഇന്ത്യക്ക് പൂനെ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരെ 351 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും കേദര്‍ യാദവിന്റെയും ഉജ്വല പ്രകടനത്തോടെയാണ് വിജയത്തിലെത്തിയത്.
വിരാട് കോഹ്‌ലി 122ഉം കേദാര്‍ യാദവ് 120ഉം റണ്‍സെടുത്തു. പിന്നീട് വന്ന ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ 40 റണ്‍സെടുത്തതും ടീമിന് കരുത്തായി. 11 പന്ത് ബാക്കിനില്‍ക്കേയാണ് ഇന്ത്യയുടെ ജയം. 76 പന്തില്‍ നിന്നാണ് കേദാര്‍ 120 റണ്‍സ് നേടിയത്. 105 പന്തില്‍ നിന്നാണ് കോഹ്‌ലി 122 റണ്‍സ് നേടിയത്. ഇതോടെ നായക സ്ഥാനത്തുള്ള അരങ്ങേറ്റം തന്നെ അവിസ്മരണീയമാക്കിയതിന്റെ ആവേശത്തിലാണ് കോഹ്‌ലി.
ഇംഗ്ലണ്ടിനു വേണ്ടി ജാസണ്‍ റോയ്,ജോ റൂട്ട്,ബെന്‍ സ്‌റ്റോക്കേഴ്‌സ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് ടീമിനു തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."