'ഗാന്ധിജിയെ അവഹേളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം'
തിരുവനന്തപുരം: ഖാദി- ഗ്രാമ വ്യവസായ കമ്മീഷന്റെ കലണ്ടര്‍, ഡയറി എന്നവയില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത് തല്‍സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അച്ചടിച്ചതിലൂടെ ഗാന്ധിജിയെ അവഹേളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍. സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഗാന്ധിജിയോടും ഗാന്ധി ദര്‍ശനങ്ങളോടും കാട്ടുന്ന അവഹേളനവും അവഗണനയും പ്രതിഷേധാര്‍ഹമാണ്. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധി ചിത്രത്തിന്റെ സ്ഥാനത്ത് നരേന്ദ്രമോദിയുടെ ചിത്രമാണ് ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും അച്ചടിച്ചിരിക്കുന്നത്.
ലോകം ആദരിക്കപ്പെടുന്ന രാഷ്ട്രപിതാവിന് തുല്യമായി മോദിയെ ചിത്രീകരിക്കുന്ന സംഘപരിവാര്‍ പ്രചരണ തന്ത്രം അല്പത്തരമാണ്. അതിനെ രാജ്യത്തെ ജനങ്ങള്‍ പുച്ഛിച്ചുതള്ളും.
ഗാന്ധിജിയുടെ ചിത്രം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് ഖാദി കമ്മീഷന് ചട്ടമോ, കീഴ്‌വഴക്കമോ ഇല്ലെന്ന ബി.ജെ.പി. വക്താവിന്റെ അഭിപ്രായം രാഷ്ട്രപിതാവിനോടുള്ള സംഘപരിവാര്‍ നിന്ദയില്‍ നിന്നും ഉടലെടുത്തതാണ്. ഗാന്ധി ഘാതകനെ വീരപുരുഷനായി ചിത്രീകരിക്കുന്ന സംഘപരിവാറും കേന്ദ്രസര്‍ക്കാരും ചരിത്രപുരുഷനായ രാഷ്ട്രപിതാവിനെ അടിക്കടി അവഹേളിക്കുന്നത് ജനാധിപത്യ സംവിധാനത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എ.ഐ.വൈ.എഫ്. നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."