HOME
DETAILS

ഐ.ഐ.ടി വിദഗ്ധ സംഘം പരിശോധന നടത്തി; ബലക്ഷയം ഗുരുതരമെന്ന്

  
backup
January 15, 2017 | 7:27 PM

%e0%b4%90-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8

കൊട്ടാരക്കര: ഏനാത്ത് പാലത്തിന്റെ ബലക്ഷയം ഗുരുതരമാണെന്നും ബലപ്പെടുത്തല്‍ നടത്തുന്നത് വൈകുമെന്നും പാലങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനിയറിങ് രംഗത്തെ വിദഗ്ധന്‍ ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദും സംഘവും പറഞ്ഞു. ഇരു ചക്ര വാഹനങ്ങള്‍ പോലും പാലത്തില്‍ കൂടി കടത്തി വിടാന്‍ പറ്റാത്ത നിലയാണ് ഇപ്പോള്‍. പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണിന്റ അടിഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ  തൂണിന്റെ ഫൗണ്ടേഷന്‍ ബലപ്പെടുത്തുകയാകും ആദ്യം ചെയ്യുക. തുടര്‍ന്നു മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പാലം ബലപ്പെടുത്തും. അതിനായി എട്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ഇതിനു സമയം വേണ്ടിവരും.
കല്ലട ആറ്റില്‍ നിന്നുള്ള വ്യാപകമായ മണലൂറ്റാണ് ബലക്ഷയത്തിനു കാരണമായതെന്നും അരവിന്ദ് പറഞ്ഞു. അതേസമയം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നാലു മാസത്തിനകം പാലം ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കുമെന്നു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പന്തളം പാലം നിര്‍മ്മാണത്തിന് സമാനമായ നിര്‍മ്മാണ രീതിയിലൂടെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കാനാവുമെന്നും ചിറ്റയം പറഞ്ഞു.
ഇന്നലെ രാവിലെ 10.30നു പാലത്തില്‍ എത്തിയ സംഘം വള്ളത്തില്‍ സഞ്ചരിച്ചു തൂണുകള്‍ പരിശോധിച്ചു. തൂണുകളുടേയും മറ്റും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി. മുമ്പ് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ എടുത്ത വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു.
    ഈമാസം 19നു പൊതുമരാമത്തു മന്ത്രിയുമായി നടത്തുന്ന ഉദ്യോഗസ്ഥ ചര്‍ച്ചയില്‍ പാലം പുതുക്കി പണിയണോ അതോ പുതിയ പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കും.
പൊതുമരാമത്തു എന്‍ജിനീയര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചത്. തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എം.സി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  a month ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  a month ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  a month ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  a month ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  a month ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a month ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago