വനിതാ സഹകരണ സംഘം അടച്ചുപൂട്ടി വെട്ടിലായ നിക്ഷേപകര്‍ പ്രക്ഷോഭത്തിലേക്ക്
മണ്ണാര്‍ക്കാട്: നിക്ഷേപകരെ വെട്ടിലാക്കി വനിതാ സഹകരണ സംഘം അടച്ചുപൂട്ടിയതായി പരാതി. കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയിട്ടുള്ളത്. വനിതാ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചതായി 4മാസം മുമ്പ് സുപ്രഭാതം പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ നിത്യ നിക്ഷേപമായി പണം നിക്ഷേപിച്ച സാധാരണക്കാരും, വീട്ടമ്മമാരും, തൊഴിലാളികളും, കച്ചവടക്കാരുമാണ് പണം കിട്ടാതെ വെട്ടിലായത്. സംഘത്തിന്റെ നിത്യ നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി അലനല്ലൂര്‍, വെട്ടത്തൂര്‍, എടത്തനാട്ടുകര തുടങ്ങിയ പ്രദേശങ്ങളില്‍ പിരിവുകാരെത്തിയാണ് പണം സ്വീകരിച്ചിരുന്നത്.
സംഘം അടച്ചുപൂട്ടിയിട്ടും ഈ പ്രദേശങ്ങളില്‍ പിരിവു നടത്തിയതിനാല്‍ അടച്ചുപൂട്ടിയ വിവരം അറിയാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുളളതാണ് സൊസൈറ്റി. ആറു മാസം മുന്‍പ് ചില ഇടനിലക്കാര്‍ ഇടപെട്ട് പണം തിരിച്ചു നല്‍കാം എന്ന ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയും ഇല്ലാതെ വന്നതോടെ നിക്ഷേപകര്‍ സംഘടിച്ച് സമരപരിപാടികള്‍ നടത്തുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ അലനല്ലൂരില്‍ നടന്ന യോഗത്തില്‍ കാസിം ആലായന്‍ അധ്യക്ഷനായി. ഷിബു, എന്‍. ഉമ്മര്‍ ഖത്താബ്, കെ. രവികുമാര്‍, പി. പ്രസാദ്, നവാസ് ചോലയില്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍. ഉമ്മര്‍ഖത്താബ് (ചെയ), ഷിബു, പി. പ്രസാദ്, നവാസ് ചോലയില്‍ (വൈസ്.ചെയ), കെ. രവികുമാര്‍ (കണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."