ഹിറ സ്കൂളിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി
തൃശൂര്‍: വാരണാസിയില്‍ നടന്ന സി.ബി.എസ്.ഇ ദേശീയ വോളി ചാംപ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പ് ആയ കൈപ്പമംഗലം ഹിറ ഇംഗ്ലീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീമിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
മംഗള എക്സ്പ്രസില്‍ എത്തിയ ടീമംഗങ്ങളെ അധ്യാപക-മാനേജ്മെന്റ്- വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് താളമേളങ്ങളോടെയും പുഷ്പവൃഷ്ടിയോടെയും സ്വീകരിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഹിറ ടീം ഫൈനലില്‍ ഹരിയാന ടീമിനോടാണ് പരാജയപ്പെട്ടത്.
ചരിത്രനേട്ടം കൈവരിച്ചെത്തിയ ടീമംഗങ്ങള്‍ക്ക് ഉജ്വല വരവേല്‍പ്പാണ് നല്‍കിയത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍, കോര്പ്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.സുകുമാരന്‍, പഞ്ചഗുസ്തി ചാംപ്യന്‍ എ.വി.ഷാജു, ഹിറ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രീത ഗോപാല്‍, വൈസ് പ്രിന്‍സിപ്പല്‍ ലീന സുരേഷ്, മാനേജര്‍ കെ.എ.ജമാലുദീന്, പി.ടി.എ പ്രസിഡന്റ് ഉബൈദുള്ള, വൈസ് പ്രസിഡന്റ് സുബീഷ് രാജന്, ട്രഷററര്‍ സൈനുല്‍ ആബ്ദീന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ടീമംഗങ്ങളെ സ്വീകരിച്ചത്. ഹിറയിലെ മുന്‍ താരങ്ങളും കുടുംബാംഗങ്ങളടക്കമുള്ളവരും ടീമംഗങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹിറ സ്കൂള്‍ ടീം ആണ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."