എലിവേറ്റഡ് ഹൈവേ നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം: എം.പി
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് ഇന്നസെന്റ ഇക്കാര്യം ഉന്നയിച്ചത്. നാട്ടുകാരുടെ പ്രധാന ആവശ്യമായ എലിവേറ്റഡ് ഹൈവേയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കൊടുങ്ങല്ലൂരില്‍ യോഗം വിളിച്ച് ചേര്‍ക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
2015ല്‍ ദേശീയ പാത വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ എലിവേറ്റഡ് ഹൈവേക്കുള്ള ശുപാര്‍ശ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ഈ വിഷയത്തില്‍ വ്യക്തതയുള്ള തുടര്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം മണ്ഡലകളില്‍ കടല്‍ക്ഷോഭം തടയുന്നതിനായി കടല്‍ ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിന് കേന്ദ്ര സഹായം ഉറപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇന്നസെന്റ് നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."