HOME
DETAILS

മണിപ്പൂര്‍ കലാപം ആളിക്കത്തിച്ചത് മുഖ്യമന്ത്രിയെന്ന് അസം റൈഫിള്‍സ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിയുടെ വിവേചന നടപടികള്‍ കലാപം വ്യാപിപ്പിച്ചു

  
April 16 2024 | 10:04 AM

BJP CM Biren Singh fuelled conflict in Manipur: Assam Rifles report

 

ഇംഫാല്‍: മണിപ്പൂരില്‍ ഒരുവര്‍ഷത്തോളമായി തുടര്‍ന്നുവരുന്ന കലാപം ആളിക്കത്തിച്ചതില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എന്‍. ബിരേണ്‍ സിങ്ങിന് പങ്കെന്ന് റിപ്പോര്‍ട്ട്. കലാപം സംബന്ധിച്ച് അര്‍ധസൈനികവിഭാഗമായ അസം റൈഫിള്‍സ് തയാറാക്കിയ റിപ്പോര്‍ട്ട് ആണ് മുഖ്യമന്ത്രിക്കെതിരേ വിരല്‍ചൂണ്ടുന്നത്. കലാപം സംബന്ധിച്ച് അസം റൈഫിള്‍സ് അവതരിപ്പിച്ച റിപ്പോര്‍ട്ട്, റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ അല്‍ ജസീറ ചാനലാണ് പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സ്വേച്ഛാധിപത്യവും അതിമോഹവുമാണ് കലാപം രൂക്ഷമാക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 
മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാട് സംഘര്‍ഷം ശക്തമാക്കുകയും സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സാമുദായിക ധ്രുവീകരണം കൂടുതല്‍ വഷളാക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് നിരീക്ഷിച്ചു. 
മുഖ്യമന്ത്രി ക്രിസ്ത്യന്‍ ഭൂരിപക്ഷമായ കുക്കി വിഭാഗങ്ങളെ ലക്ഷ്യംവയ്ക്കുന്നുവെന്ന ധാരണ വേഗത്തിലാക്കിയെന്നും സംഘര്‍ഷത്തില്‍ മണിപ്പൂരി പൊലിസ് മൗനപിന്തുണനല്‍കിയെന്ന ആക്ഷേപവും റിപ്പോര്‍ട്ടിലുണ്ട്.

മെയില്‍ തുടങ്ങി ഇംഫാല്‍ താഴ് വരയില്‍ മാത്രം ഒതുങ്ങുകയും ദിവസങ്ങള്‍കൊണ്ട് തന്നെ ശമിക്കുകയും ചെയ്യുമായിരുന്ന സംഘര്‍ഷം മുഖ്യമന്ത്രിയുടെ വിവേചനപൂര്‍വമായ നടപടികള്‍ ആളിക്കത്തിച്ചു. ക്രമസമാധാനം തീര്‍ത്തും പരാജയമായ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാരിന് ഭരണത്തില്‍ ഇടപെടാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ മണിപ്പൂരിലെ കേസില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരില്‍ വിശ്വാസം കാക്കുകയായിരുന്നു. 

കുക്കി, മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ വംശീയ അതിര്‍ത്തി ഉണ്ടാക്കി അതൊരു ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചതും തിരിച്ചടിയായി. സംഘര്‍ഷം തുടങ്ങിയ ആദ്യ മൂന്നാഴ്ചയ്ക്കിടെ 79 കുക്കികളും 19 മെയ്തികളുമാണ് കൊല്ലപ്പെട്ടത്. ഈ സമയത്ത് പൊലിസ് സ്റ്റേഷനുകള്‍ ആക്രമിച്ച് വ്യാപകതോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അയ്യായിരത്തിലധികം ആയുധങ്ങളാണ് ഈ സമയം നഷ്ടമായത്. ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. കാരണം പൊതു ജനങ്ങള്‍ക്ക് പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് ആയുധങ്ങള്‍ കൈയിലാക്കാന്‍ കഴിയില്ലെന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് സംബന്ധിച്ച് അസം റൈഫിള്‍സിനോട് പ്രതികരണം തേടിയെങ്കിലും വിശദമായ പ്രസ്താവനയ്ക്ക് സേന തയാറായില്ല. സ്ഥിരീകരിക്കാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമാകുന്നില്ലെന്നും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അസം റൈഫിള്‍സ് വക്താവ് അല്‍ ജസീറയോട് പറഞ്ഞു.
 
കഴിഞ്ഞവര്‍ഷം മെയ് ആദ്യവാരത്തിലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന മെയ്തികളെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരേ നേരത്തെ തന്നെ എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുക്കി വിഭാഗം നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ആക്രമണമാണ് 200 ലധികം പേരുടെ മരണത്തില്‍ കലാശിച്ച ഉഗ്ര കലാപമായി മാറിയത്. ആക്രമണങ്ങളില്‍ പതിനായിരങ്ങള്‍ ഭവനരഹിതരായി. ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. 

സമയോചിതമായി കലാപം അടിച്ചമര്‍ത്താന്‍ സാധിച്ചെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. കലാപം പൂര്‍ണമായി ശമിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്ത് ഇനിയും തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ മാസം 19നും 26നുമാണ് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.

BJP CM Biren Singh fuelled conflict in Manipur: Assam Rifles report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago