ഫലസ്തീന്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിക്കില്ല; പുടിനോട് ഫോണില്‍ സംസാരിച്ച് ഇറാന്‍ പ്രസിഡന്റ്
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാതെ അവസാനിക്കില്ലെന്ന് പുടിനെ അറിയിച്ച റഈസി, ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.അതേസമയം പശ്ചിമേഷ്യയില്‍ ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ കക്ഷികളും സംയമനം പാലിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
സിറിയയിലെ ഇറാന്‍ കോണ്‍സിലേറ്റില്‍ ഇസ്‌റാഈല്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്‌റാഈല്‍ മണ്ണിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍,ഡ്രോണ്‍ ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ സ്ഥിതി വഷളാക്കിയിരുന്നു.300ലധികം മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ഇസ്റാഈലി പാര്‍ലമെന്റിന് സമീപം മിസൈലുകള്‍ വരുന്നതും, അതിനെ സൈന്യം നിര്‍വീര്യമാക്കുന്നതിന്റെയുമെല്ലാം വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍, ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നാണ് ഇസ്റാഈൽ അവകാശപ്പെടുന്നത്.
അതേസമയം ഇസ്റാഈൽ ക്ഷണിച്ചുവരുത്തിയതാണ് ഈ ആക്രമണമെന്ന് റഈസി പുടിനുമായുള്ള സംസാരത്തില്‍ വ്യക്തമാക്കി. സംഘര്‍ഷം ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."