മാസപ്പടി കേസ്: ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി ഇഡി സംഘം, ചോദ്യം ചെയ്യല്‍ തുടരുന്നു
തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി അന്വേഷണ സംഘം. ആലുവയിലെ വീട്ടില്‍ നേരിട്ടെത്തി ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുകയാണ്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീട്ടിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ഹാജരായ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ.എസ്.സുരേഷ്കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി.ചന്ദ്രശേഖരന്, സീനിയര്‍ ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണു വിട്ടയച്ചത്.
മാസപ്പടി ആരോപണത്തില്‍ ആദായനികുതി വകുപ്പു മുന്‍പാകെ എക്സാലോജിക് കമ്പനിക്കെതിരെ മൊഴികള്‍ നല്‍കിയിരുന്ന ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്കുമാര്‍, കാഷ്യര്‍ വാസുദേവന്‍ എന്നിവരെ ഇഡി ഓഫിസില്‍ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."