നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേര്‍ പിടിയില്‍
ചങ്ങനാശേരി: നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് വാട്സാപ്പുഗ്രൂപ്പുവഴി കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്നുപേരെ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ചെങ്ങന്നൂര്‍ പാണ്ടവന്‍പാറ പാറേപ്പാട്ട് തുണ്ടിയില്‍ ആര്.വി.വിഷ്ണു(22), കുട്ടനാട് കൈനകരി ഏഴരച്ചിറവീട്ടില് രാജ്കുമാര്(24), ചങ്ങനാശേരി കുറിച്ചി കൂടത്തിങ്കല്‍ വീട്ടില്‍ പി.എം.അനൂപ്(24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വാട്സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് കസ്റ്റമറെ കണ്ടെത്തി കഞ്ചാവിന്റെ ഇടപാട് നടത്തുകയാണ് ഇവരുടെ രീതി. വിവിധ ജില്ലകളില്‍ താമസിക്കുന്ന ഇവര്‍ക്ക് ധാരാളം ഇടപാടുകാര്‍ ഉണ്ട്. കഞ്ചാവ് കൃഷി ഉള്‍പ്പെടെ നടത്തുന്ന വിഷ്ണു നിരവധി കഞ്ചാവ് കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്.
ഇയാള്‍ ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ഗ്രൂപ്പിന്റെ തലവനാണ് അനൂപും മുന്‍ കഞ്ചാവു കേസിലെ പ്രതിയാണ്. എന്നാല്‍ രാജ്കുമാര് ആദ്യമായാണ് കഞ്ചാവ് കേസില്‍പെടുന്നത്.
നാലു ജില്ലകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അഞ്ചുമാസംനീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും പരിശ്രമത്തിന്റെയും ഒടുവിലാണ് ഇവര്‍പിടിയിലായത്. 120 പാക്കറ്റ് കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."