കോടതി ഉത്തരവ് ലംഘിച്ച് ആശുപത്രി വളപ്പില്‍ അനധികൃത ഭക്ഷ്യവില്‍പ്പന
അമ്പലപ്പുഴ: അധികൃതരുടെ ഉത്തരവ് ലംഘിച്ച് ആശുപത്രി വളപ്പിലെ കോഫീ സ്റ്റാളുകളില്‍ വീണ്ടും ഭക്ഷ്യ വില്‍പ്പന ആരംഭിച്ചത് വിവാദമാകുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോഫി സ്റ്റാളുകളിലണ് സൂപ്രണ്ട് മാറിയ സാഹചര്യം മുതലെടുത്ത് സ്റ്റാളുകള്‍ അനധികൃത വില്‍പ്പന ആരംഭിച്ചത്.
കോഫി സ്റ്റാളുകളില്‍ ബിസ്‌ക്കറ്റ്, കുപ്പിവെള്ളം, ചായ, കോഫി, എന്നിവയൊഴികെ മറ്റു ഭക്ഷണ സാധനങ്ങളും, ശീതളപാനീയങ്ങളും വില്‍ക്കരുതെന്ന് ഉത്തരവുള്ളതാണ.് കാലാകാലങ്ങളായി ഈ ഉത്തരവ് ലംഘിച്ച് സ്റ്റാളുടമകള്‍ നിരവധി ബേക്കറി ഉല്‍പ്പന്നങ്ങളാണ് വിറ്റിരുന്നത്.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സൂപ്രണ്ട് മുന്‍കൈയ്യെടുത്ത് ഈ വില്‍പ്പന നിരോധിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ സൂപ്രണ്ടിനെ പ്രതിയാക്കി സ്റ്റാളുടമകള്‍ കോടതിയില്‍ സ്റ്റേക്ക് പോയെങ്കിലും സ്റ്റേ അനുവദിക്കാതെ സൂപ്രണ്ടിന്റെ ഉത്തരവ് പാലിക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു.ഇതിനു ശേഷം ഭക്ഷണവില്‍പന ഒഴിവാക്കിയിരുന്ന സ്റ്റാളുടമകള്‍ വീണ്ടും ഇവയുടെ വില്‍പ്പന ആരംഭിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പ് സൂപ്രണ്ട് മാറി പുതിയ സൂപ്രണ്ട് ചുമതലയേറ്റിരുന്നു.
ഇതു മുതലെടുത്താണ് കോടതി വിധിയും കാറ്റില്‍പ്പറത്തി സ്റ്റാളുടമകള്‍ വീണ്ടും അനധികൃത വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.ഇതിനെതിരെ നടപടിയെടുക്കാന്‍ സൂപ്രണ്ട് തയ്യാറാകണമെന്നും കോടതി വിധി നടപ്പാക്കാന്‍ സൂപ്രണ്ട് ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."