HOME
DETAILS
MAL
സ്വയം തൊഴില്‍ വായ്പാ തുക വര്‍ധിപ്പിച്ചു
backup
May 25 2016 | 22:05 PM
ആലപ്പുഴ: സംസ്ഥാന പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് അനുവദിക്കുന്ന സ്വയംതൊഴില്‍ വായ്പ 1,50,000 രൂപയില്‍ നിന്ന് 2,00,000 രൂപയാക്കി വര്‍ധിപ്പിച്ചു.
കുടുംബവാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പ്രായം 18 നും 50 നും മധ്യേ. വായ്പത്തുക ആറുശതമാനം പലിശ സഹിതം അഞ്ചുവര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. വായ്പയ്ക്ക് കോര്പ്പറേഷന് നിഷ്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വാസ്തുജാമ്യമോ ഹാജരാക്കണം.
അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ആലപ്പുഴ തിരുമല ജങ്ഷനില്‍ ഹൗസിങ്ങ് ബോര്‍ഡ് ബില്‍ഡിങ്ങിലുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."