ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തനെന്ന് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനാണെന്നും പാര്‍ട്ടി പരിപാടികളില്‍ സംബന്ധിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സംബന്ധിക്കും. സംഘടനാ തെരഞ്ഞെടുപ്പ് കൂടുതല്‍ സുഗമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് വിഷയത്തിലാണ് ഉമ്മന്‍ചാണ്ടി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്നത്.
അതേസമയം, ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷനുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അതിശയോക്തി നിറഞ്ഞതാണെന്ന് അദ്ദേഹം പ്രതികരിച്ചു. പലതും വസ്തുതാ വിരുദ്ധമാണ്. ഡി.സി.സി പ്രസിഡന്റുമാരുടെ നോമിനേഷന് വിരുദ്ധമായൊന്നും പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ശക്തമായുണ്ടെന്നും അത് മുമ്പും പറഞ്ഞതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."