HOME
DETAILS
MAL
കണ്ണൂര്‍ സംഘര്‍ഷം: സി.പി.എമ്മിനെതിരേ ബി.ജെ.പി കേന്ദ്ര നേതൃത്വം
backup
January 17 2017 | 04:01 AM
ന്യൂഡല്‍ഹി: കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വം രംഗത്ത്. സംഘര്‍ഷത്തെതുടര്‍ന്ന് കേരളത്തില്‍ കൊല്ലപ്പെടുന്നത് സി.പി.എമ്മിന്റെ ഭീകരത വ്യക്തമാക്കുന്നതാണെന്ന് ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു. അക്രമം ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിച്ചില്ല.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി അക്രമങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. അക്രമം അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാപരമായ എല്ലാ സാധ്യതയും ബി.ജെ.പി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം നടത്തുന്ന രാഷ്ര്ടീയ കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ആര്‍.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാറും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."