സഊദിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പ്രവാസി കമ്മിഷന്‍ ഇടപെടും
ജിദ്ദ: നാട്ടിലത്തൊനാകാതെ സഊദിയിലെ വിവിധ പ്രവിശ്യകളില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താന്‍ പ്രവാസി കമ്മിഷന്‍ ഇടപെടുമെന്ന് പ്രവാസി ചെയര്‍മാന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മിഷന്‍ അംഗമായ ദുബൈയിലെ വ്യവസായി ഡോ. ഷംസീര്‍ വയലിനെ ചെയര്‍മാന്‍ രേഖാമൂലം അറിയിപ്പ് നല്‍കി. രക്ഷപ്പെടാനാകാതെ കുടുങ്ങിയിട്ടുള്ളവരെക്കുറിച്ച് ലഭ്യമായ വിവരങ്ങളും ചെയര്‍മാന്‍ കൈമാറിയതായി ഡോ. ഷംസീര്‍ അറിയിച്ചു.
സഊദിയില്‍ ജോലിതേടി പോയി വഞ്ചിതരായ വനിതകള്‍ ഭാരതീയ പ്രവാസി പഠനകേന്ദ്രം മേധാവിയും സംവിധായകനുമായ റഫീഖ് റാവുത്തറിനൊപ്പം എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനം ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്നാണ് ഷംസീറിന്റെ ഇടപെടല്‍.
2015 ജൂണ്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ വീട്ടുജോലികള്‍ക്കായി ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് പോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇ മൈഗ്രേറ്റ് സിസ്റ്റം കൊണ്ടുവന്നിരുന്നു.ഈ സംവിധാനത്തെ മറികടന്നാണ് ഏജന്റുമാര്‍ സ്ത്രീകളെ വീട്ടുജോലിക്കായി സഊദിയില്‍ എത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."