HOME
DETAILS
MAL
പത്ത് ഗ്വാണ്ടനാമോ തടവുകാരെ അമേരിക്ക ഒമാന്‍ കൈമാറി
backup
January 17 2017 | 10:01 AM
റിയാദ്: പ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലുകളില്‍ നിന്നും പത്തു തടവുകാരെ അമേരിക്ക ഒമാന്‍ കൈമാറി. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഭരണ കാലം കഴിയുന്നതിനു മുന്‍പ് ഗ്വാണ്ടനാമോ ജയില്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തടവുകാരെ വിവിധ രാജ്യങ്ങള്‍ക്ക് കൈമാറുന്നതോടനുബന്ധിച്ചു ഒബാമയുടെ ആവശ്യപ്രകാരമാണ് പത്തു തടവുകാരെ ഒമാന്‍ സ്വീകരിക്കുന്നതെന്ന് ഒമാന്‍ വിദേശ കാര്യ മന്ത്രി മസ്ക്കറ്റില്‍ പറഞ്ഞു.
എന്നാല്‍ ഏതെല്ലാം രാജ്യക്കാരായ തടവുകാരാണെന്നോ പേരു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ട്രംപ് ഭരണമേറ്റെടുക്കുന്നതിനു മുന്‍പ് സഊദി, ഇറ്റലി, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് ഗ്വാണ്ടനാമോ കുറ്റവാളികളെ കൈമാറാനാണ് ഒബാമ ഭരണകൂടം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 13 യമന്‍ തടവുപുള്ളികളെ സഊദി ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."