HOME
DETAILS

സെക്ഷന്‍ ഓഫിസര്‍ക്കു സസ്‌പെന്‍ഷന്‍

  
backup
January 17, 2017 | 10:39 PM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b8%e0%b4%b8

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു പുതിയ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനായി സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന്റെ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് അംഗം എം പ്രകാശനെ നിര്‍ദേശിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ വി.സി ഡോ. എം.കെ അബ്ദുല്‍ഖാദറിന്റെ കാലാവധി ഏപ്രില്‍ തീരുന്ന സാഹചര്യത്തിലാണു തീരുമാനം. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നു സിന്‍ഡിക്കേറ്റ് ഉപകമ്മിറ്റി കണ്ടെത്തിയ സെക്ഷന്‍ ഓഫിസര്‍ കെ പ്രഭാത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലാ ഡവലപ്‌മെന്റ് ഓഫിസറായി നിര്‍മലഗിരി കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയിംസ് പോളിനെ നിയമിക്കും. പയ്യന്നൂര്‍ കോളജ് അസി. പ്രൊഫസര്‍ എം.വി പദ്മനാഭനെ എന്‍.എസ്.എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്ററുടെ ചുമതലയോടെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസായി നിയമിക്കും. ഡെപ്യൂട്ടി ലൈബ്രേറിയന്‍ തസ്തിക പി.എസ്.സിക്കു വിടും.
ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സ് തുടങ്ങാന്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ നിയമപഠന കേന്ദ്രം തുടങ്ങും. കാഞ്ഞങ്ങാട് സയന്‍സ് പാര്‍ക്കില്‍ നഗരസഭ സൗകര്യം ഒരുക്കിയ സാഹചര്യത്തിലാണു തീരുമാനം. ബിരുദാനന്തര പരീക്ഷകളില്‍ അടുത്ത സെമസ്റ്റര്‍ പരീക്ഷ മുതല്‍ ഡബിള്‍ വാല്വേഷനു പകരം സിംഗിള്‍ വാല്വേഷനും റീവാല്വേഷനും നടത്തും. 2014നു മുമ്പു ബിരുദ കോഴ്‌സുകള്‍ക്കു പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പഴയ സ്‌കീമില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കും.
ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജിലെ വിവിധ കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കും. ചെറുപുഴ നവജ്യോതി കോളജില്‍ ബി.എ ഇക്കണോമിക്‌സ്, എം.കോം, എം.എ ഇംഗ്ലിഷ് എന്നീ കോഴ്‌സുകള്‍ അടുത്തവര്‍ഷം ആരംഭിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  a month ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  a month ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  a month ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  a month ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  a month ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a month ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  a month ago
No Image

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി;  കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  a month ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  a month ago