എക്‌സൈസ് റെയ്ഡ്; നിരവധി പേര്‍ പിടിയില്‍ കഞ്ചാവും വാറ്റ് ചാരായവും പിടികൂടി
കരുനാഗപ്പള്ളി: എക്‌സൈസ് റെയ്ഞ്ച് നടത്തിയ റെയ്ഡില്‍ കഞ്ചാവും വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്‌സൈസ് സര്‍ക്കിളും സംഘവും നടത്തിയ റെയ്ഡില്‍ 20 പൊതി കഞ്ചാവുമായി തേവലക്കരമാവില പടിഞ്ഞാറ്റതില്‍ സനൂപിനേയും തെക്കുംഭാഗം പുളിമൂട്ടില്‍ കടവ് ദേശത്ത് കാവിന്റെയ്യത്ത് കിഴക്കതില്‍ വിന്‍സന്റ് (45) എന്നയാളേ മൂന്ന് ലിറ്റര്‍ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അജിദാസും സംഘവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ സഹദുള്ളയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പാവുമ്പ കാളിയമ്പലത്തിന് സമീപത്ത് നിന്നും 10 പൊതി കഞ്ചാവുമായി ഓച്ചിറ കൊറ്റംമ്പള്ളി പാര്‍വ്വതി മന്ദിരത്തില്‍ അയ്യപ്പന്‍ എന്ന് വിളിക്കുന്ന ആകാശ്(23) നേയും ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയ പാവുമ്പതെക്ക് വൃന്ദാവനംവീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന സുധീഷ് സുധാകരന്‍ (24) ഇയാളുടെ ബൈക്കും പിടികൂടി. ഈ മാസത്തില്‍ കരുനാഗപ്പള്ളി റെയിഞ്ചിലെ നാലാമത്തെ കേസാണിത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഓച്ചിറയിലെ നിത്യാനന്ദ കാണിക്കവഞ്ചി സമീപത്ത് നിന്നും മേമന സുരേഷ് ഭവനത്തില്‍ സുരേഷ്(25), പാവുമ്പ കുരിശ്ശുംമൂട് ജങ്ഷനില്‍ നിന്നും പുലിയൂര്‍ വഞ്ചി ഇലഞ്ഞിമേല്‍ ദേശത്തകോയിക്കലേത്ത് വീട്ടില്‍ അനുരാഗ്(25), വള്ളികുന്നം കടുവിനാല്‍ മലവിള വടക്കതില്‍ സഞ്ജു (25) എന്നിവരെ 30 പൊതി കഞ്ചാവും രണ്ട് ബൈക്കുകളുമായി പിടികൂടിയിരുന്നു.
വ്യാജമദ്യ കച്ചവടത്തിന് ആദിനാട് തെക്ക് മണ്ടാനത്ത് കിഴക്കതില്‍ തങ്കമണി(53), വിഷ്ണുഭവനത്തില്‍ വാസുദേവന്‍ (54) എന്നിവരേയും തഴവ ഒറ്റത്തെങ്ങില്‍ സുരേന്ദ്രന്‍(69) എന്നിവരേയും പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."