ഉംറ തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു: ഇതുവരെയെത്തിയത് അഞ്ചു മില്യനിലധികം തീര്‍ഥാടകര്‍
മക്ക :വിശുദ്ധ റംസാന്‍ അടുത്തതോടെ ഇരു ഹറമുകളും ലക്ഷ്യം വെച്ചുള്ള തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ച നവംബര്‍ മുതല്‍ ഇതുവരെ 5,047,088 തീര്‍ഥാടകര്‍ പുണ്യ നഗരിയില്‍ എത്തിച്ചേര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയം എത്തിയ തീര്‍ത്ഥാടകരേക്കാള്‍ അഞ്ചു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിക്കപ്പെട്ടത് ഈജിപ്ത് പൗരന്മാര്‍ക്കാണ്. 1,207,891 ഉംറ വിസകളാണ് ഇവര്‍ക്ക് ഇതുവരെയായി ഇഷ്യൂ ചെയ്തത്. തൊട്ടു പിന്നിലുള്ള പാകിസ്ഥാനില്‍ 864,409 ഉംറ വിസകള്‍ നല്കി കഴിഞ്ഞു. 611,238 ഉംറ വിസകള്‍ തുര്‍ക്കികള്‍ക്കും ഇത് വരെയായി നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കാരും ഉംറ തീര്‍ത്ഥാടനത്തില്‍ ഒട്ടും പിറകിലല്ല .മലയാളികളടക്കമുള്ള തീര്‍ഥാടകര്‍ സ്വകാര്യ ഉംറ സര്‍വ്വീസ് മുഖേനയുള്ള വരവും ശക്തമായിട്ടുണ്ട്. അതെ സമയം 2020 ആകുമ്പോഴേക്ക് ഉംറ തീര്‍ഥാടകരിലൂടെ രാജ്യത്ത് ലഭിക്കുന്ന റവന്യൂ വരുമാനം 200 ബില്ല്യന്‍ റിയാലായി ഉയരുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി. കൂടാതെ വിഷന്‍ സഊദിയുടെ 2030 ആകുമ്പോഴേക്ക് ഹറം വികസന പദ്ധതി കാരണമായി 30,000 സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴിലവസരവും ലഭിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി .ഇത് വരെയായി 50 കമ്പനികള്‍ക്കാണ് ഉംറ സര്‍വീസിനുള്ള അനുമതി നിലവിലുള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ ഹജ്ജ് കഴിയുന്നതോടെ പുതുതായി 100 കമ്പനികള്‍ക്ക് കൂടി അനുമതി നല്‍കിയേക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."