ആണ്ടുനേര്‍ച്ചയും തസ്‌കിയത്ത് ക്യാംപും ഇന്ന് തുടങ്ങും
പുത്തനത്താണി: അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് സെന്റര്‍, മരവട്ടം ഗ്രെയ്‌സ് വാലി കാംപസ് മസ്ജിദുല്‍ ഫത്ഹ് എന്നിവിടങ്ങളിലെ അബ്ദുല്‍ ഖാദിര്‍ അല്‍ ജീലാനി (റ), അബ്ദുല്‍ ഖാദിര്‍ ഈസാ അല്‍ അലബി (റ) എന്നിവരുടെ ആണ്ടുനേര്‍ച്ച, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണം, തസ്‌കിയത്ത് ക്യാംപ് എന്നിവ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ ഇന്നു തുടങ്ങും.
രാവിലെ ഒന്‍പതിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന ഏകദിന ആണ്ടുനേര്‍ച്ചയും തസ്‌കിയത്ത് ക്യാംപും അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹിലും വ്യാഴാഴ്ച രാവിലെ ഒന്‍തിന് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ പത്തിനവസാനിക്കുന്ന വിധത്തില്‍ രണ്ടു ദിവസത്തെ പരിപാടികള്‍ കാടാമ്പുഴ മരവട്ടം ഗ്രെയ്‌സ്‌വാലി കാംപസ് മസ്ജിദുല്‍ ഫത്ഹിലും നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സാലിം ഫൈസി കൊളത്തൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ സലാം ഹുദവി, മുനീര്‍ ഹുദവി വിളയില്‍ സംസാരിക്കും. മരവട്ടം ഗ്രെയ്‌സ്‌വാലി കോളജ് കാംപസ് മസ്ജിദില്‍ വ്യാഴാഴ്ച രാവിലെ യാറത്തിങ്ങല്‍ മഖാം, കോയ ഉമര്‍ മഖാം എന്നിവിടങ്ങളിലെ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടികള്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ സംസാരിക്കും. കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുല്‍ ഹമീദ് ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി സംബന്ധിക്കും. രാത്രി പത്തിന് കണ്ണൂര്‍ മുഹമ്മദ് ഫാസി മുസ്‌ലിയാരും സംഘവും അവതരിപ്പിക്കുന്ന ശാദിലി റാത്തീബ് നടക്കും. വെള്ളിയാഴ്ച രാവിലെ സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുടെ ദുആ മജ്‌ലിസ് എന്നിവയോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."